കുഞ്ഞ്

  • ആമുഖം
  • ദൈവികം
  • വാസ്‌തു
  • ഭക്ഷണം
  • ജീവിതക്രമം
  • ജനനം

വാസ്‌തു ദോഷം


വീടുകളുടേയോ കടകളുടെയോ മറ്റ് സ്ഥാപനങ്ങളുടെയോ നിർമ്മാണ പ്രവർത്തനങ്ങൾ വസ്തു ആചാര്യന്മാരുടെ നേതൃത്വത്തിൽ തന്നെ തുടങ്ങിവയ്ക്കുകയും പൂർത്തിയാക്കേണ്ടതുമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കു ശേഷം അളവുകളിലും മറ്റെന്തെങ്കിലും തെറ്റുണ്ടോ എന്ന് വാസ്തു ആചാര്യന്മാരെ കാണിച് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ പരിഹരിക്കേണ്ടതാണ് അല്ലാത്ത പക്ഷം ഒന്നോ രണ്ടോ വർഷങ്ങൾ വരെ വലിയ ദോഷമില്ലാതെ പോവുകയും പിനീട് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അതിന്റെ പ്രത്യഘാതങ്ങൾ സംഭവിക്കാറുണ്ട്. എന്തുകൊണ്ടാണത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ പലർക്കും സാധിക്കാറില്ല

ഭൂമി ദോഷം

നാം വസിക്കുന്ന വീടുകളിലോ നടത്തുന്ന കച്ചവടസ്ഥാപനങ്ങളിലോ മറ്റോ നാഗദോഷമോ, ബ്രഹ്മരക്ഷസ്സ് ദോഷമോ മറ്റോ ഉണ്ടെങ്കിൽ തൊട്ടടുത്ത ശിവക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ പോയി നാഗദോഷം മാറുവാനുള്ള പാൽ പായസത്തിനോ അഥവാ ബ്രഹ്മരക്ഷസ്സ് ദോഷം മാറുവാനുള്ള പാൽപായസത്തിനോ വഴിപാട് നൽകേണ്ടതാണ്. നായർ സമുദായക്കാരുടെ ഭൂമിയുമായും മറ്റുമുള്ള ദോഷമാണ് നാഗദോഷം. ബ്രാഹ്മണ സമുദായക്കാരുടെ ഭൂമിയുമായും മറ്റുമുള്ള ദോഷമാണ് ബ്രഹ്മരക്ഷസ്സ് ദോഷം

© Copyright കുഞ്ഞ് . All Rights Reserved
Designed by Ekaksha